NCT
KeralaNewsThrissur News

തൃശൂരിലെ വ്യാജ സ്‌പിരിറ്റ് വേട്ട: ഏങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി അറസ്റ്റിൽ.

തൃശൂരിലെ വ്യാജ സ്‌പിരിറ്റ് വേട്ടയിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഏങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി കല്ലുങ്ങൽ വീട്ടിൽ ലിബാഷിനെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അരണാട്ടുക്കര ചേറ്റുപുഴ പുളിക്കപറമ്പിലെ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 3616 ലിറ്റർ വ്യാജ സ്‌പിരിറ്റാണ് പിടികൂടിയത്. കേസിൽ നേരത്തെ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു.

പ്രതി ലിബാഷിന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2 കേസ്സുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കേസന്വേഷണ സംഘത്തിൽ ഡിവൈഎസ്പിയായ സുമേഷ് കെ , വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാർ,

സബ്ബ് ഇൻസ്പെക്ടർമാരായ സെലിൻ കൃസ്ററ്യൻ രാജ്, സതീശൻ. എം ,റോയ് പൗലോസ് , മൂസ പി എം ,സതീഷ് , അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ സിൽജോ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി, ബിനു, ഷിജോ തോമസ് , ടോണിവർഗീസ്, മുകേഷ് , അനൂഷാ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

murali

കയ്‌പമംഗലം സ്വദേശികളുടെ കാർ തോട്ടിൽ വീണ് അപകടം.

murali

ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.

murali
error: Content is protected !!