NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് രണ്ട് വർഷം മുമ്പ് കാണാതായ യുവാവിനായി മണ്ണ് കുഴിച്ച് പരിശോധന.

പെരിഞ്ഞനത്ത് നിന്നും രണ്ട് വർഷം മുമ്പ് കാണാതായ യുവാവിനായി മണ്ണ് കുഴിച്ച് പരിശോധന. പെരിഞ്ഞനം ബീച്ച് സ്വദേശി ഏറാട്ട് വിശ്വംഭരൻ്റെ മകൻ ബിബീഷ് (39) നെയാണ് 2022 ൽ കാണാതായത്.

പെരിഞ്ഞനം സമിതി ബീച്ചിലുള്ള യുവാവിന്റെ ബന്ധുവീട്ടിലും, പരിസരങ്ങളിലുമാണ് കയ്പ‌മംഗലം പോലീസ് മണ്ണ് കുഴിച്ച് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇന്ന് പോലീസ് മണ്ണ് മാറ്റി പരിശോധന നടത്തിയത്. അതെ സമയം സംശയാസ്‌പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായുള്ള പരിശോധന മാത്രമാണിതെന്നും പോലീസ് പറഞ്ഞു.

Related posts

ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു.

murali

തൃപ്രയാറിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്.

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!