NCT
KeralaNewsThrissur News

പെടയ്ക്കണ ചാള : തളിക്കുളം നമ്പികടവിൽ മത്തി ചാകര.

തളിക്കുളം തമ്പാൻകടവിൽ (സ്നേഹതീരം) മത്തി ചാകര. ഇന്നലെയാണ് തീരത്ത് മത്തി കുമിഞ്ഞുകൂടിയത്. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത് അടിഞ്ഞത്.

നിരവധി പേരാണ് ആ കാഴ്ചകാണാനും മത്തി പെറുക്കാനുമായി തീരത്ത് എത്തിയത്. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം നാട്ടുകാർ മീന്‍ കൊണ്ടുപോയി.മത്തി അടിഞ്ഞുവെന്ന് കേട്ട് നിരവധി പേർ വൈകിയും എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി. ഇത് ആദ്യമായാണ് തളിക്കുളം തീരത്ത് മത്തിക്കൂട്ടം അടിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

ഗുരുവായൂരിൽ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കാണാതായ ആൾ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali
error: Content is protected !!