NCT
KeralaNewsThrissur News

ക്ഷേത്രപരിസരത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണം പഞ്ചിക്കാട് ക്ഷേത്രത്തിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ കത്രിക കൊണ്ട് തലയിലും തോളിലും പുറത്തും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

തേലപ്പിള്ളി വേങ്ങശ്ശേരി വീട്ടിൽ ലോഹിതാക്ഷൻ മകൻ വിപിൻ (32) എന്നയാളാണ് ഇരിങ്ങാലക്കുട പൊലീസിൻ്റെ പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള

അന്വേഷണ സംഘത്തിൽ എസ് ഐമാരായ ആൽബി തോമസ് വർക്കി, ക്ലീറ്റസ്, ദിനേശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത്, ജോവിൻ ജോയ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്.

murali

ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം.

murali
error: Content is protected !!