NCT
KeralaNewsThrissur News

തൃപ്രയാർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി വാദ്യോപാസനയ്ക്ക് തുടക്കമായി.

തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി ക്ഷേത്ര വാദ്യ കലാ ആസ്വാദക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വാദ്യോപാസനയ്ക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ചെയർമാൻ പി.ജി. നായർ, ജന. കൺവീനർ വിനു നടുവത്തേരി, ട്രഷറർ പ്രേംകുമാർ, പി. മാധവ മേനോൻ, യു.പി. കൃഷ്ണനുണ്ണി, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നെട്ടിശ്ശേരി അദ്വൈത് ആർ. മാരാർ തായമ്പക അവതരിപ്പിച്ചു.

Related posts

കാട്ടൂരിൽ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹനവും പ്രതിയും പിടിയിൽ.

murali

ചേറ്റുവ പാലത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണം; ചേറ്റുവ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം.

murali

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ കര്‍ശന പരിശോധന.

murali
error: Content is protected !!