എടത്തിരുത്തി പറയൻകടവ് റോഡിനടുത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം. പറയൻകടവ് റോഡിന് വടക്ക് ഭാഗത്ത് ഗാന്ധി റോഡിലാണ് അപകടമുണ്ടായത്.
കുടിവെള്ള പൈപ്പിനായി കുഴിച്ച കുഴിയിൽ പെടാതിരിക്കാൻ ശ്രമിക്കവേ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. വൈകീട്ടോടെ ജെസിബി കൊണ്ടുവന്ന് ലോറി ഉയർത്തിയെടുക്കുകയായിരുന്നു.
