NCT
KeralaThrissur News

തൃശ്ശൂർ ജില്ല സെൻട്രൽ സഹോദയ കലോത്സവത്തിൽ കലാതിലകമായി ഭദ്ര വാര്യർ.

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ബിക് സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഭദ്ര വാര്യർ വിജയഗിരി പബ്ലിക് സ്കൂളിൽ വെച്ചു നടന്ന തൃശ്ശൂർ ജില്ല സെൻട്രൽ സഹോദയ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കലാതിലകമായി തെരഞ്ഞെടുത്തു.

ഭദ്ര വാര്യർ കാറ്റഗറി 4- ൽ ശാസ്ത്രീയ സംഗീതം ,സംസ്കൃതം പദ്യപാരായണം മലയാളം കവിതാരചന , എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, മലയാളം കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു .
കഴിഞ്ഞ വർഷം ഭദ്രവാര്യർ മലയാളം കവിതാ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ശാസ്ത്രീയ സംഗീതത്തിലും , സംസ്കൃത പദ്യപാരായണത്തിലും സമ്മാനങ്ങൾ നേടിയിരുന്നു.
പഠനത്തിലും മിടുക്കിയാണ്, പത്താം ക്ലാസ്സിൽ ഫുൾ എ വൺ കരസ്ഥമാക്കിയിരുന്നു. കൺസൺട്ടിംഗ് എഞ്ചിനീയർ ഹരി വാര്യരുടെയും ശാന്തിനികേതൻ ഫിസിക്സ് അദ്ധ്യാപിക ദിവ്യ വാര്യരുടെയും മകളാണ്.

Related posts

സെറിബ്രൽ പാൾസി ബാധിതയായ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ. ബിന്ദു.

murali

ചിത്രം നിറയെ സ്നേഹം; കളക്ടറെ കാണാൻ അശ്വിൻ എത്തി.

murali

ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടർമാർ; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

murali
error: Content is protected !!