NCT
KeralaNewsThrissur News

ഡ്രൈഡേ ദിനത്തിൽ മദ്യവിൽപനക്കിടെ യുവാവ് അറസ്റ്റിൽ.

ഇരിഞ്ഞാലക്കുട: “ഡ്രൈ ഡേ ” ദിനത്തിൽ മദ്യവിൽപന നടത്തിയ യുവാവിനെ ഇരിഞ്ഞാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും അറസ്റ്റ് ചെയ്തു. കല്ലൂർ ആദൂർ 33 കോളനി ദേശത്ത് മദ്യവിൽപന നടത്തിയ പള്ളി വളപ്പിൽ വീട്ടിൽ പ്രഭാഷിനെ ( 42വയസ്സ്) യാണ് ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേത്യത്വത്തിൽ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവുമായി അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ രജ്ജു . പി.ആർ, സിവിൽ എക്സൈസ് ഓഫീസർ ശോഭിത്ത്. ഒ.ബി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ചന്ദ്രൻ. സി.കെ, ബിന്ദുരാജ് .വി.വി , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ശിവൻ.സി.വി., ബാബു .പി.എം ,എക്സൈസ് ഡ്രൈവർ സുധീർ .കെ.കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

മഴ മുന്നറിയിപ്പ്.

murali

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു.

murali

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!