NCT
KeralaNewsThrissur News

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

ഇരിങ്ങാലക്കുട : താണിശ്ശേരിയിൽ കോഴിക്കടയിൽ കയറി ഉടമ പാപ്പിനിവട്ടം പുന്നത്ത് വീട്ടിൽ നിയാസിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി താണിശ്ശേരി കുറുവത്ത് വീട്ടിൽ ദിനേഷിനെ (48) കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

2022 ഒക്ടോബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയും ആ പ്രദേശത്ത് ഒരു കോഴിക്കട നടത്തിയിരുന്നു. അതിൻ്റെ തൊട്ടടുത്ത് നിയാസ് പുതിയൊരു കോഴിക്കട തുടങ്ങിയതാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച ദിനേഷിനെ ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്ത് നിന്നാണ് പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥരായ ബാബു ജോർജ്ജ്, അസീസ്, ദിഷത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 2004ൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ തന്നെ മറ്റൊരു വധശ്രമകേസിലും, 2019ൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിലും ദിനേഷ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related posts

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ചെന്ത്രാപ്പിന്നിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

murali

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.

murali
error: Content is protected !!