NCT
KeralaNewsThrissur News

അരിമ്പൂർ എറവ് ക്ഷേത്രത്തിൽ കവർച്ച: അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ.

അരിമ്പൂർ : എറവ് മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ മൃഗാശുപത്രിയിൽ നിന്നുമായി കാൽ ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. പഴയന്നൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെ (52) യാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്.

ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ.അജിത്ത്, എസ്ഐ വി.എസ്.ജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Related posts

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു.

murali

എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു.

murali
error: Content is protected !!