NCT
KeralaNewsThrissur News

വാടാനപ്പളളിയിൽ വിദ്യാർഥിയെ അടിച്ചതിന് അധ്യാപികയുടെ പേരിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി : വാടാനപ്പളളിയിൽ വിദ്യാർഥിയെ അടിച്ചതിന് അധ്യാപികയുടെ പേരിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.  ക്ലാസിലെ ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യംചെയ്തപ്പോൾ ചീത്തവിളച്ച ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. ക്രിമിനൽക്കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി.

കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി അധ്യാപികയുടെ പേരിൽ വാടാനപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കി.

Related posts

വായിൽ തുണി തിരുകി മാല പൊട്ടിച്ചു; അലമാരയിൽ നിന്ന് 7 ലക്ഷം രൂപയും കവർന്നു.

murali

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയും, സഹോദരനും അറസ്റ്റിൽ.

murali

വർഗീയതയെക്കുറിച്ചുള്ള വിജയൻ മാഷുടെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തം – സുനിൽ. പി. ഇളയിടം

murali
error: Content is protected !!