NCT
KeralaNewsThrissur News

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹൗസിൽ ഹരീഷ് മകൻ ശ്രീഹരി (22) ഇന്ന് രാവിലെ കുളിക്കാനിറങ്ങിയപ്പോൾ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാണാതാവുകയായിരുന്നു.

അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതായതോടെ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

വീട്ടിൽ കയറി ആക്രമിച്ച് വധശ്രമം നടത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ഒല്ലൂർ പോലീസ്.

murali

വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ഷാജിയെ (61) പിടികൂടി.

murali

പാലയൂരിലെ ‘കരോൾ കലക്കൽ’ ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും – എൻ.കെ അക്ബർ എം.എൽ.എ

murali
error: Content is protected !!