NCT
KeralaNewsThrissur News

പെരിഞ്ഞനം ഭക്ഷ്യ വിഷബാധ: ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ..

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നുള്ള കുഴിമന്തി കഴിച്ചതിനെതുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ.

‘സെയിൻ’ ഹോട്ടൽ നടത്തിപ്പുകാരായ മൂന്നുപീടിക സ്വദേശി ചമ്മിണിയിൽ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി അസ്ഫീർ (44) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം,

പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷയുവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

Related posts

എറവ് ആറാംകല്ലിലെ കൊലപാതകം : പ്രതി റിമാന്റിൽ.

murali

കയ്‌പമംഗലം കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു: നാല് പേർക്ക് പരിക്ക്.

murali

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ

murali
error: Content is protected !!