പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഴീക്കോട് മേനോൻ ബസാർ പഴുപറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
പിഴ ഒടുക്കുന്ന മുറക്ക് തുക കുട്ടിക്ക് നൽകുവാനും, പിഴ ഒടുക്കാതെ വന്നാൽ 7 വർഷം കൂടുതൽ കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കോവിഡ് കാലഘട്ടത്തിൽ പ്രതി താമസിക്കുന്ന സ്ഥലത്തേക്ക് ഭക്ഷണവും മറ്റും ആവശ്യപ്പെട്ടതിനെ തുടർന്ന് അത് കൊണ്ടുകൊടുക്കുന്ന സമയത്താണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.
തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സർക്കാൾ ഇൻസെപ്കടർ ആയിരുന്ന ഇ ആർ ബൈജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ എസ് സുലാൽ ഹാജരായി. ലെയ്സൺ ഓഫീസർ എ എസ് ഐ ടി കെ ഷീജ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.
