NCT
KeralaNewsThrissur News

കാപ്പ നിയമം ലംഘിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു.

കയ്‌പമംഗലം : കാപ്പ നിയമപ്രകാരം നിയമം ലംഘിച്ച് നാട്ടിലെത്തിയതോട നാടുകടത്തപ്പെട്ട ആളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെ(39)യാണ് കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്.

പതിനെട്ടോളം കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞ ഏപ്രിൽ 30 നാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാൽ നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കമ്പനിക്കടവ് പരിസരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

കയ്‌പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്. ഐ ജയ്‌സൺ, സീനീയർ സി.പി. ഒ അൻവറുദീൻ, ഫാറൂഖ്, ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്‌തു.

Related posts

പെരിഞ്ഞനത്ത് മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

murali

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.

murali

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്. പ്രതി മാനസികാരോഗ്യ ചികിത്സയിൽ.

murali
error: Content is protected !!