പാലക്കാട്ട് സ്കൂൾ ബസ്സിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽ.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ത്രിതിയ (6) ആണ് മരിച്ചത്.
കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം നടന്നത്.
ചുള്ളിമടയിൽ സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ്മുറിച്ചു കടക്കവേ മുന്നോട്ട് എടുത്ത അതേ ബസ് തന്നെ ഇടിക്കുകയായിരുന്നു. കുട്ടി ബസിന്റെ മുന്നിലുള്ളത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
