ആളൂർ : കാപ്പ നിയപ്രകാരം തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നില നിൽക്കെ ജില്ലയിൽ പ്രവേശിച്ച തച്ചനാടൻ പൊതിച്ചാത്തൻ മകൻ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആറു മാസം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ
ആളൂർ എസ് ഐ സുരേന്ദ്രൻ, സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, എസ് ഐ റോയ്, എ എസ് ഐ സൂരജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
