NCT
KeralaNewsThrissur News

ആശുപത്രി ജീവനക്കാരുടെ സ്കൂ‌ട്ടർ മോഷ്ടിക്കാൻ ശ്രമിച്ച വാടാനപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ : മുളങ്കുന്നത്ത്കാവ് ഗവൺമെന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിന്നും ജീവനക്കാരുടെ സ്‌കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ച വാടാനപ്പള്ളി സ്വദേശിയായ ഷഫീഖിനെ തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈവശം നിന്നും സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികളും പിടികൂടി.

തൃശ്ശൂർ ചെസ്റ്റ് ആശുപത്രിയിലെ ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ഷഫീഖിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതിയെ പിടികൂടിയ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഷാജി വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, മുഹമ്മദ് ഷാഫി,

സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജൻ, അമീർഖാൻ, ധനീഷ്, അനിൽകുമാർ സിവിൽ പൊലീസ് ഓഫിസർമാരായ രമേഷ് ചന്ദ്രൻ, ഷാഹിദ്, അനൂപ്, അഖിൽരാജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെ ഗതാഗത നിയന്ത്രണം.

murali

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ തൃശ്ശൂരിന് മൂന്നാം സ്ഥാനം.

murali

അഴീക്കോട് ബീച്ചിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!