NCT
KeralaNewsThrissur News

മെഴുക് തിരിയിൽ നിന്നും തീപിടിത്തം: വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു.

മതിലകത്ത് മെഴുക് തിരിയിൽ നിന്നും തീപടർന്ന് വീട്ടിൽ തീപിടിത്തം, ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ. വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കറൻ്റ് പോയതിനെ തുടർന്ന് ടേബിളിൽ മെഴുക് തിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടികുകയായിരുന്നു. ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തിയമർന്നു.

ചൂടും പുകയും കാരണം ഉറക്കത്തിൽ നിന്നും ഉണർന്നതാണ് വീട്ടമ്മയ്ക്ക് രക്ഷയായത്, സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Related posts

കഞ്ചാവ് വില്‍പന പിടികൂടാന്‍ എത്തിയ പോലീസുകാരെ മര്‍ദ്ദിച്ച് രക്ഷപ്പെട്ട പ്രതികളെ ബസ്സ് തടഞ്ഞ് പോലീസ് പിടികൂടി.

murali

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.

murali

‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു.

murali
error: Content is protected !!