NCT
KeralaNewsThrissur News

വൈദ്യുതി ചാർജ്ജ് വർധന : കോൺഗ്രസ് കയ്‌പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം കെ.എസ്.ഇ.ബി. ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

വൈദ്യുതി ചാർജ്ജ് വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കയ്‌പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം കെ.എസ്.ഇ.ബി. ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

കയ്‌പമംഗലം മൂന്നുപീടിക ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരം കെ.പി.സി.സി. സെക്രട്ടറി കെ.ബി. ശശികമാർ ഉദ്ഘാടനം ചെയ്തു‌.

ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് സുനിൽ മേനോൻഅധ്യക്ഷനായി ഡി.സി.സി. സെക്രട്ടറിമാരായ കെ. എഫ്. ഡൊമിനിക്, സി. സി. ബാബുരാജ്, സി. എസ്. രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മണി കാവുങ്ങൽ, സുരേഷ് കൊച്ചുവീട്ടിൽ, മണി ഉല്ലാസ്, ശോഭന രവി, സുധാകരൻ മണപ്പാട്ട്, കെ.വി. ചന്ദ്രൻ, സി.ജെ. ജോഷി, സജയ് വയനപ്പിള്ളി, ഉമറുൽ ഫാറൂഖ്, പി.ഡി. സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

പെടയ്ക്കണ ചാള : തളിക്കുളം നമ്പികടവിൽ മത്തി ചാകര.

murali

വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.

murali

പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000/-രൂപ പിഴയും.

murali
error: Content is protected !!