NCT
KeralaNewsThrissur News

ചേർപ്പിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

ചേർപ്പ് പൂച്ചിന്നിപാടത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തൊട്ടിപ്പാൾ നീലങ്കാവിൽ വിൻസൻ്റ് (59)ആണ് മരിച്ചത്. കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന മകൾ വിബിന(28) യെ ഗുരുതര പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. വിൻസൻ്റിൻ്റെ മൃതദേഹം ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ്.

Related posts

“കളിമണ്ഡലത്തിൻ്റേത് ഗൗരവമേറിയ കളിഭ്രാന്ത്” – കഥകളി നടൻ കലാമണ്ഡലംഗണേശൻ

murali

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali

കോൺഗ്രസിന്റെ ആദ്യഘട്ട തൃശൂർ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

murali
error: Content is protected !!