ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും, കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ വൻ വേലിയേറ്റം. ഇന്ന് പുലർച്ചയോടെയാണ് വേലിയേറ്റം തുടങ്ങിയത്. ശക്തമായ തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറി ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി.
കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളിലേക്കും, ബീച്ചിലെ കടകളിലേക്കും വെള്ളം കയറി. ഈ ബീച്ച് വിനോദ സഞ്ചാര കേന്ദ്രമാണ്. ഇടയ്ക്കിടെ വേലിയേറ്റമുണ്ടാകുന്ന സാഹചര്യത്തിൽ തീരത്ത് കടകളിൽ ഉപജീവനം നടത്തുന്നവർ ദുരിതത്തിലാണ്.
