NCT
NewsKeralaThrissur News

ഭീഷണിപ്പെടുത്തി സ്വർണ്ണം കവർച്ച: യുവതിയടക്കം മൂന്ന് പേർ പാവറട്ടി പോലീസിന്റെ പിടിയിൽ.

പാവറട്ടി : യുവതിയുടെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

യുവതിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നതായി പാവറട്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു‌.

Related posts

കുന്നംകുളം താലൂക്ക് ആശുപത്രി നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂർത്തിയാകും; എം.എല്‍.എ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ചു.

murali

ബൈക്കിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

murali
error: Content is protected !!