വടക്കാഞ്ചേരി : ബുധനാഴ്ച പുലർച്ചെ നവവത്സരാഘോഷങ്ങൾക്കിടയിൽ ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തിയ പ്രതി അറസ്റ്റിൽ. ആറ്റൂർ അരങ്ങത്തുപറമ്പിൽ മുഹമ്മദ്ഷാഫിയെ (25) ഉത്രാളിക്കാവിനു സമീപത്തുളള ബന്ധുവീട്ടിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്.
ആറ്റൂർ സ്വദേശി വാഴക്കോട് വളവിൽ സുഹൈബിനാണ് (22) ആയുധമുപയോഗിച്ച് മുറിവേൽപ്പിച്ചത്. ചെവിയുടെ ഭാഗത്ത് നിരവധി തുന്നൽ വേണ്ടിവന്നെങ്കിലും പരിക്ക് ഗുരുതരമല്ല. കൊലപാതകശ്രമത്തിനാണ് കേസെടുത്തത്. മുഹമ്മദ്ഷാഫിയെ കോടതി റിമാൻഡ് ചെയ്തു.
