വാടാനപ്പള്ളി കുട്ടമുഖം നിവാസികളുടെ ചിരകാല സ്വപ്നമായ കുട്ടമുഖം കുടുംബാരോഗ്യ ഉപകേന്ദ്രം .മണലൂര്‍ എം.എല്‍.എ .മുരളി പെരുനെല്ലി നാടിനു സമര്‍പ്പിച്ചു. സബ്ബ് സെന്റര്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അദ്ധ്യക്ഷനായി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റ.കമ്മിറ്റി ചെയര്‍മാന്‍ .പി.എം അഹമ്മദ് എന്നിവര് മുഖ്യ പ്രഭാഷണം നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡംഗം ആശ ഗോകുല്‍ദാസ് സ്വാഗതം പറഞ്ഞു. ഡി.പി.എം ഡോ.സജീവ് കുമാര്‍ പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രന്യ ബിനീഷ് ,
പഞ്ചായത്ത് ആരോഗ്യ സ്റ്റാ.കമ്മിറ്റി ചെയര്‍മാന്‍ സുലേഖ ജമാലു, വികസന സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന്‍ മറ്റു പഞ്ചായത്ത് മെമ്പര്‍ മാരും ജനപ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു. സെക്രട്ടറി തോമസ് എ.എല്‍ നന്ദി പറഞ്ഞു.
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തീരദേശ ഗ്രാമമായ വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നാല് ഉപകേന്ദ്രങ്ങളിൽ ഒന്നായ കുട്ടമുഖം ഉപകേന്ദ്രത്തിന് സ്വന്തമായി കെട്ടിടമുണ്ടെങ്കിലും ഭൌതിക സാഹചര്യങ്ങള്‍ കുറവായിരുന്നു.
പ്രധാനമായും ജനങ്ങള്‍ തിങ്ങി പാർക്കുന്ന വാടാനപ്പള്ളി കുട്ടമുഖം പ്രദേശത്തു ജനങ്ങൾളുടെ ആരോഗ്യ പ്രശ്നങ്ങൾ ക്ക് സമീപിക്കാവുന്ന പൂര്‍ണ്ണസജ്ജമായ ഒരു കുടുംബരോഗ്യ ഉപകേന്ദ്രം ഉണ്ടായിരുന്നില്ല എന്ന പ്രശ്നത്തെ മുൻനിർത്തി ഈ ഭരണസമിതിയുടെ തീരുമാനപ്രകാരം മണലൂര്‍ എം.എല്‍.എ .മുരളി പെരുനെല്ലിയെ ബോധ്യപ്പെടുത്തുകയും
2022-2023 വർഷത്തെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കുകയും തുടരന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ച് ഉപകേന്ദ്ര ത്തിനാവശ്യമായ പ്രതിരോധ കുത്തി മുറി, JPHN, JHi എന്നിവർക്ക് ഓഫീസ് മുറികൾ, ശുചിമുറികൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ താമസ സ്ഥലം, കൂടാതെ ഗ്രാമസേവ കേന്ദ്രം മീറ്റിംഗ് hall എന്നിവയടങ്ങിയ സമച്ചുയം പണിതുയര്‍ത്തിയിരിക്കുന്നത്.
ഇവിടെ നിന്ന് ലഭിക്കുന്ന സേവനങ്ങൾ
# മാതൃ ശിശു സംരക്ഷണം
# പ്രതിരോധ കുത്തിവെപ്പ്
# കുടുംബാസൂത്രണം
# ജീവിത ശൈലി രോഗ നിർണയം
# ജെറിയാട്രിക് ക്ലിനിക്
# കൗമാര ക്ലിനിക്
# ദേശീയ ആരോഗ്യ പരിപാടികൾ
