NCT
KeralaNewsThrissur News

എടമുട്ടത്ത് യുവാവിനെ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ച പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് : എടമുട്ടത്ത് യുവാവിനെ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ച പ്രതിയെ വലപ്പാട് ISHO രമേശ് M.K യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എടമുട്ടം സൊസൈറ്റിക്ക് സമീപം വച്ച് കഴിമ്പ്രം തവളക്കുളം സ്വദേശി പള്ളത്ത് ഭരതൻ്റെ മകൻ അഖിലിനെയാണ്, ചെറിയച്ഛന്റെ മകനായ കഴിമ്പ്രം പള്ളത്ത് സുനിൽകുമാറിന്റെ മകൻ ആശാ നിധി കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്.

ഇന്ന് രാവിലെ 10:45 മണിയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ അഖിലിനെ വലപ്പാട് ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ SI എബിൻ C.N ,SI ജിഷ്ണു, SI സാബു V.N, SI ഉണ്ണി P.U , SI ഹരി K.S, ASI ഭാരതനുണ്ണി , GSCPO മാരായ പ്രബിൻ C.S , മനോജ് P.U , സുനിഷ്‌കുമാർ, CPO മരായ ആഷിക്ക്.K , സതീഷ് V.S, സന്ദീപ്, പ്രണവ് എന്നിവരും ഉണ്ടായിരുന്നു.

Related posts

സരോജിനി നിര്യാതയായി.

murali

എംഡിഎംഎയുമായി മുറ്റിച്ചൂർ സ്വദേശി പിടിയിൽ.

murali

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

murali
error: Content is protected !!