NCT
KeralaNewsThrissur News

വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; സഹ അധ്യാപകന് ക്രൂരമര്‍ദ്ദനം. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി : മലപ്പുറം നെടിയിരിപ്പ് എം.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികളുമായി കാഞ്ഞിരപ്പിള്ളിയിലെ വാട്ടർതീം പാർക്കിൽ എത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്ത അധ്യാപകനെ ആക്രമിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

വല്ലപ്പുഴ മഠത്തിൽ ഉമ്മർ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തിൽ മുബഷീർ (32) എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപിക കുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ പ്രതികളിലൊരാൾ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹ അധ്യാപകൻ ഇക്കാര്യം ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടായി.

ഈ സമയം സംഘത്തിലെ ഒരാൾ മോതിരംകൊണ്ട് അധ്യാപകന്റെ മൂക്കിലിടിക്കുകയും ചെയ്തു. മൂക്കിലെ എല്ലിന് പൊട്ടലുണ്ട്. വാട്ടർതീം പാർക്ക് അധികാരികളുടെ പരാതിയെത്തുടർന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടർന്നാണ് അറസ്റ്റ് നടന്നത്.

 

Related posts

അഗതിമന്ദിരത്തിലെ മൂന്നു ആൺകുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം : വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ.

murali

ദേശീയപാത നിർമ്മാണം; കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ പരിശോധന നടത്തി.

murali
error: Content is protected !!