തൃശൂർ : നന്തിക്കര റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു.
25,000 കിലോ വാട്ട് ശേഷിയുള്ള വൈദ്യുത ലൈനിലാണ് പൊട്ടിയത്. ഗേറ്റ് അടക്കുന്നതിനിടെ കടന്നുപോകാന്‍ ശ്രമിച്ച ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.32നായിരുന്നു അപകടം.
നെടുമ്പാളിൽ നിന്ന് ടാർ മിക്സിംഗ് കൊണ്ടുവന്ന ലോറി ആണ് അപകടത്തിൽപ്പെട്ടത്. ലോറി ഇടിച്ച് തകർന്ന ഗേറ്റ് വൈദ്യുതി ലൈനിൽ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം. പൊട്ടിയ ലൈൻ അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതം പുനസ്ഥാപിച്ചു.
