തളിക്കുളം ഗ്രാമപഞ്ചായത്തും, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. “സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം ” എന്ന മുദ്രാവാക്യം വെച്ചുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്തിലെ 100 പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 12 വർഷമായി പഞ്ചായത്തിലെ പാലിയേറ്റീവ് രംഗത്ത് നേഴ്സ് ആയി സേവനമനുഷ്ഠിച്ച പി എസ് ജിഷയെ തളിക്കുളം ഗ്രാമപഞ്ചായത്ത് ആദരിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, മെഡിക്കൽ ഓഫീസർ ഡോക്ടർ അബീന, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ, ഡോക്ടർ സൂര്യ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പബ്ലിക് ഹെൽത്ത് നേഴ്സ് റീന ക്ലാരിൻ ,പാലിയേറ്റീവ് നേഴ്സ് പി എസ് ജിഷ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് സി. ടി, ഫിസിയോ തെറാപ്പിസ്റ്റ് എ.വി.കാവ്യ, എംഎൽഎച്ച്പി നേഴ്സുമാരായ ടിനു. സി. ടി,ക്രിസ്റ്റി ലോറൻസ് ,വിശാൽ വിശ്വനാഥൻ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകരും ഭക്ഷ്യ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി
