വലപ്പാട് : തീരദേശത്ത് സിന്തറ്റിക് ലഹരിയുമായി മുരിയാംതോട് ബീച്ച് സ്വദേശിയെ വലപ്പാട് പോലീസ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാർ IPS നൂ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ.രാജു, DCB ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ
വലപ്പാട് പോലിസ് സ്റ്റേഷൻ എസ്ഐ എബിൻ, ജൂനിയർ എസ്ഐ ജിഷ്ണു, DANSAF എസ്ഐ പ്രദീപ് സി. ആർ, ASI ലിജു ഇയ്യാനീ, SCPO ബിജു, CPO നിഷാന്ത്, വലപ്പാട് പൊലീസ് സ്റ്റേഷൻ SCPO പ്രബിൻ,മനോജ്, ബിജോഷ്, DVR ASI ചഞ്ചൽ, സ്പെഷ്യൽ ബ്രാഞ്ച് SCPO മുജീബ് എന്നിവർ ചേർന്നാണ് മുരിയാം തോട് ബീച്ചിൽ മോട്ടോർ സൈക്കിൾ വർക് ഷാപ്പ് നടത്തി വരുന്ന കണക്കാട്ട് അശോകൻ മകൻ തപൻ,42/25 എന്നയാളെ അറസ്റ് ചെയ്തത്. ടിയാൻ്റെ പക്കൽ നിന്നും 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
വർക് ഷോപ്പിൻ്റെ മറവിലായിരുന്നു ലഹരിവിൽപന നടത്തിയിരുന്നത്. ടിയാൻ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപന നടത്തിയതെന്നും എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും പോലിസ് അന്വേഷണം ആരംഭിച്ചു.
