എടത്തിരുത്തി കിസാൻ സർവീസ് സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയുടെ വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ സ്വർണ്ണം നിർമിച്ചു നൽകിയ ആളെ കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോതമംഗലം സ്വദേശി പ്രദീപ് (60) ആണ് പിടിയിലായത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അനേകം എജന്റുമാർക്ക് ഇത്തരത്തിൽ ഇയാൾ വ്യാജ സ്വർണ്ണം നിർമ്മിച്ച് നൽകിയിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഇയാളുടെ കൂട്ടാളിയെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
എടത്തിരുത്തിയിലെ ബാങ്കിൽ പണയം വെച്ച കേസിൽ നേരത്തെ 4 പേരെ പിടികൂടിയിരുന്നു. കയ്‌പമംഗലം ഇൻസ്പെക്ടർ എം ഷാജഹാൻ, എസ്ഐ സൂരജ്, മുഹമ്മദ് സിയാദ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
