മാള : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. മാള അഷ്ടമിച്ചിറ ഉരുണ്ടോളിയിൽ കുടുംബ വീട്ടിൽ വച്ച് 35 വയസ്സുള്ള യുവതിയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച അഷ്ടമിച്ചിറ ഉരുണ്ടോളി വാസൻ (49) ആണ് മാള പോലീസിന്റെ പിടിയിലായത്. ജനുവരി 29ന് വൈകീട്ട് 7.45ഓടെ ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
