NCT
KeralaNewsThrissur News

എടമുട്ടം തൈപ്പൂയ മഹോത്സവം വർണ്ണാഭമായി.

എടമുട്ടം ശ്രീനാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വർണ്ണാഭമായി. പുലർച്ചെ പള്ളിയുണർത്തൽ, കണികാണിക്കൽ, കുംഭാഭിഷേകം, വിവിധ അഭിഷേകങ്ങൾ, ഗണപതിഹവനം, പന്തീരടി പൂജ, രാവിലെ ശീവേലി, രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ ക്ഷേത്രസന്നിധിയിൽ സെൻറർ ശാഖ, ശ്രീ മുരുക ശാഖ, കിഴക്കേശാഖ, കഴിമ്പ്രം ശാഖ എന്നീ നാല് ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ പൂക്കാവടികളും പീലിക്കാവടികളും ശി ശിങ്കാരികാവടികളും മറ്റു കലകളും അണിനിരത്തി ക്കൊണ്ട് കർണ്ണാനന്ദകരമായ താളമേളങ്ങളോടെ ഭക്തഹൃദയ ങ്ങളെ ആനന്ദസാഗരത്തിൽ ആറാടിച്ചുകൊണ്ട് അതിമനോഹര മായ കാവടിയാട്ടം.

വൈകീട്ട് ക്ഷേത്രനടയിൽ കേരള ത്തിലെ തലയെടുപ്പുള്ള 5 ഗജവീരന്മാരുടെ അകമ്പടിയോടെ പ്രശസ്ത വാദ്യകലാകാരൻ കലയ്‌മാമണി അത്താലൂർ ശിവൻ്റെ നേതൃത്വത്തിൽ നൂറിൽപ്പരം കലാകാരന്മാരുടെ മേളകാ ഴ്ചയോടെ ക്ഷേത്രസന്നിധിയിൽ കൂട്ടിയെഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധനയ്ക്കുശേഷം കേന്ദ്രകമ്മിറ്റിയു ടെയും നാല്ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ അതിഗംഭീര വർണ്ണമഴ. രാത്രി 11.30 മുതൽ പുലർച്ചെ 2.00 മണിവരെ ക്ഷേത്രസ ന്നിധിയിൽ നാല് ശാഖകളുടെയും സംയുക്താഭിമുഖ്യ ത്തിൽ ഭസ്മകാവടിയാട്ടം.

പുലർച്ചെ 3.30 മുതൽ ക്ഷേത്രസന്നിധിയിൽ നാല് ശാഖകളുടെയും കേന്ദ്രകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 5 ഗജവീരന്മാരെ അണിനിരത്തികൊണ്ട് 6 മണിവരെ കൂട്ടി എഴുന്നള്ളിപ്പ് എന്നിവ നടന്നു. മീനാട് വിനായകൻ തിടമ്പേറ്റി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ നാരായണൻകുട്ടി ക്ഷേത്രം മേൽശാന്തി സന്ദീപ് എന്നിവർ മുഖ്യകാർമ്മികരായി.

സമാജം പ്രസിഡൻ്റ് സുനിൽകുമാർ അരയംപറമ്പിൽ, സെക്രട്ടറി സുനിൽകുമാർ അണക്കത്തിൽ, ട്രഷറർ രഞ്ചൻ എരുമത്തുരുത്തി, വൈസ് പ്രസിഡൻറ് ജിതേഷ് കാരയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ അതുല്യഘോഷ് വെട്ടിയാട്ടിൽ, ഷാജഹാൻ കാരയിൽ തെക്കൂട്ട്, പ്രദീപ് തോട്ടുപുര, സുമേഷ് എരണേഴത്ത്, മറ്റു ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

Related posts

സി.കെ.ജി വൈദ്യർ മണപ്പുറത്തെ സോഷ്യലിസ്റ്റ് ആദർശങ്ങൾ മുറുകെപ്പിടിച്ചിട്ടുള്ള സമുന്നതനായ നേതാവായിരുന്നു – കെ ദിലീപ് കുമാർ.

murali

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali

കാസര്‍കോഡ് വാഹനാപകടം; ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും, മക്കളും മരിച്ചു.

murali
error: Content is protected !!