പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ നിർധനരായ സഹപാഠികൾക്ക് ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് കാരുണ്യത്തിന്റെ നല്ല പാഠത്തിന് ആരംഭം കുറിച്ചു. സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലേയും ഓരോ വിദ്യാർത്ഥിയുടെ കുടുംബത്തിനാണ്, സുസ്ഥിര സമ്പാദ്യത്തിനു വഴി തുറന്ന് ഈ സംരംഭം ആരംഭിച്ചത്.
തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിർവ്വഹിച്ചു. റവ. ഫാ. ഡേവീസ് പുലിക്കോട്ടിൽ, പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ.എ, PTA പ്രസിഡന്റ് റാഫി കൊമ്പൻ, MPTA പ്രസിഡന്റ് ബത്തൂല പി.ബി, പ്രോഗ്രാം ഓഫീസർ സിംസൻ എൻ.ജെ, ഡോ. അജ്ഞു ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
NSS വളണ്ടിയേഴ്സ്, സ്കൂൾ മാനേജർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ.എ, മറ്റു ആഭ്യുദയകാംക്ഷികൾ എന്നിവരാണ് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്തത്.
