ഇരിങ്ങാലക്കുട : വെള്ളിക്കുളങ്ങരയിൽ ഭർത്താവ് ഭാര്യയെ സ്റ്റീൽ കസേര ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെള്ളിക്കുളങ്ങര മോനടി ദേശത്ത് കൂട്ടാലവീട്ടിൽ രാജനെ (57) പോലീസ് അറസ്റ്റ് ചെയ്തു. മരക്കമ്പനിയിൽ ജോലിക്കാരനായ രാജൻ സ്ഥിരം മദ്യപാനിയാണെന്നു പറയുന്നു.
ഇയാളുടെ മദ്യപിച്ചുള്ള അക്രമണം മൂലം മക്കൾ പോലും വേറെയാണ് താമസിക്കുന്നത്. വീട്ടിൽ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിന് ഭാര്യയെ വീട്ടിൽ നിന്നും പറഞ്ഞയക്കാൻ ശ്രമിച്ചെങ്കിലും ഭാര്യ പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
