NCT
KeralaNewsThrissur News

ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

കയ്പമംഗലം : ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ, കയ്പമംഗലം സ്വദേശി കാഞ്ഞിരപ്പറമ്പിൽ കെവിൻ (34) ആണ് മരിച്ചത്. മൂന്നുപീടിക കിബ്രോ ടൈലറിങ്ങ് ഉടമ ബാബുരാജിൻ്റെ മകൻ ആണ്.

ഇന്നലെ (ചൊവ്വാഴ്ച്ച) വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഫുട്ബാൾ കോർട്ടിൽ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടൻ തന്നെ ഫസ്റ്റ് എയ്ഡ് നൽകിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തി.

murali

തൃപ്രയാർ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ.

murali

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിൻറെ താക്കോൽ ദാനകർമം മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു.

murali
error: Content is protected !!