എടമുട്ടം : ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്ക് കൊടി കയറി. പട്ടാമ്പി കളരിക്കൽ ഹരിദാസൻ പണിക്കരുടെ നേതൃത്വത്തിൽ കൂത്ത് പണിക്കൻമാർ പാലപ്പെട്ടി കുഞ്ഞമ്പലത്തിന് അരികിലെത്തി കൊട്ടി വിളംബരം ചെയ്തു കൊണ്ട് ക്ഷേത്രമുറ്റത്തെ ആലിൽ കൊടിഉയൽത്തിയത്.
ഇന്നുമുതൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് ആചാരത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ക്ഷേത്രമാണ് പാലപ്പെട്ടി ക്ഷേത്രം കൂടാതെ ആറു ദിവസം വൈകിട്ട് സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതും ,മാർച്ച് 2ാം തിയതി രേവതി ദിവസം രാത്രി 8:30ന് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച് പ്രസിദ്ധമായ പറവഴിപാട് ചടങ്ങുകൾ ആരംഭിക്കുന്നതും, അതിനുശേഷം രാത്രി 12 .30 ഓടുകൂടി ഭഗവതിയെ കുഞ്ഞമ്പലത്തിലേക്ക് എഴുന്നള്ളിച്ച് പ്രധാന കൂത്തായ രാവണവധം നടക്കുന്നു.
മാർച്ച് 3 തിങ്കൾ അശ്വതി വേലാഘോഷം നടക്കുന്നതും വൈകിട്ട് നാലുമണിക്ക് 5 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ട് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും പാണ്ടിമേളവും നടക്കുന്നു. സമാപനത്തിൽ ദീപാരാധനയ്ക്കുശേഷം വർണ്ണമഴ ഉണ്ടായിരിക്കുന്നതാണ്.
മാർച്ച് 4 ഭരണി ദിവസം രാവിലെ നാലുമണിക്ക് ധീവര സമുദായത്തിന്റെ താലം വരവും, അതിനുശേഷം ഏഴുമണിയോടുകൂടി വേട്ടുവ സമുദായത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള താലം വരവും , അതിനുശേഷം പറയ, പുലയ സമുദായങ്ങളുടെ കുതിരകളിയും , ദാരികനും കാളിയും. ഉണ്ടായിരിക്കുന്നതാണ് അതിനുശേഷം ഉച്ചക്ക് 12 മണിക്ക് കൂത്തുപണിക്കന്മാർ ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടെ അശ്വതി വേലക്ക് സമാപനംകുറിക്കുതായിരിക്കും.
ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് യു ആർ രാഗേഷ് , സെക്രട്ടറി മിഥുൻ സി എം , ജോ:ട്രഷറർ അനൂപ് തോട്ടാരത്ത്, വൈസ് പ്രസിഡണ്ട് പ്രതീഷ് ശർക്കര, ജോ:സെക്രട്ടറി സുമേഷ് പാനാട്ടിൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ തുളസി കെ.സി, എന്നിവർ അറിയിച്ചു.
