NCT
KeralaNewsThrissur News

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപ നഷ്ടപെട്ടതായി സൂചന.

ഇരിങ്ങാലക്കുട : കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. ഈ ദൃശ്യങ്ങല്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച് ഫുള്‍ കൈ ഷര്‍ട്ടുമിട്ട് കൈയ്യിലൊരു സഞ്ചിയുമായാണ് മോഷ്ടാവ് പള്ളിയിലേയ്ക്ക് എത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് മോഷ്ടാവ് ദേവാലയത്തില്‍ എത്തി മോഷണം നടത്തിയിരിക്കുന്നത്.

ആളൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി മണം പിടിച്ച് ഓടിയെങ്കില്ലും അല്‍പദുരം കഴിഞ്ഞപ്പോള്‍ നില്‍ക്കുകയായിരുന്നു. ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഓഫീസ് മൂറിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ നഷ്ടപെട്ടതായാണ് സൂചന. ദേവാലയത്തിലെ പെരുന്നാല്‍ കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് നടന്നത്.

Related posts

ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു.

murali

രാവിലെ കുതിച്ചു, ഉച്ചയ്ക്ക് കിതച്ചു; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

murali

ശലഭ ജ്യോതിഷിനെ ആദരിച്ചു.

murali
error: Content is protected !!