NCT
KeralaNewsThrissur News

പൊന്നാനിയിൽ എംഡിഎംഎ കടത്ത് : എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ചാവക്കാട് പോലീസ് പിടികൂടി.

പൊന്നാനിയിൽ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. എംഡിഎംഎ കടത്തി കൊണ്ട് വന്ന കാർ തടഞ്ഞ് പരിശോധിക്കാൻ ശ്രമിച്ച എസ്ഐയെയാണ് കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട ഒന്നാം പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിനെയാണ് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് സ്ക്വാഡിലെ പോലീസുകാര് മല്പിടുത്തതിലൂടെ കീഴ്പ്പെടുത്തി പിടികൂടിയത്.

ഡിസംബർ 10നായിരുന്നു സംഭവം. പൊന്നാനി എസ്ഐ യുആര്‍ അരുണിനെയാണ് കാറിടിപ്പിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. സംഘത്തെ പിന്തുടര്‍ന്ന പൊലീസ് രണ്ടു പേരെ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറിൽ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.

Related posts

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ.

murali

സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ : കുമ്പിടിയെന്ന് വിളിച്ച് അനിൽ അക്കരയുടെ പരിഹാസം.

murali

മദ്യം വാങ്ങാന്‍ വന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!