NCT
KeralaNewsThrissur News

മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിൽ വൻ തീപിടുത്തം : ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

തൃശൂർ : മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം.വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ ആണ് തീ പിടുത്തം ഉണ്ടായത്. പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 8:45 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി സമയമായതിനാൽ ആളപായം ഒഴിവായി. സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

മയക്കു മരുന്നു കേസിലെ പ്രതിയെ നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

murali

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

murali

അച്ചനെ ആക്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്.

murali
error: Content is protected !!