NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ തൈപൂയം ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ.

ചെന്ത്രാപ്പിന്നി : കണ്ണംപിള്ളിപ്പുറം തൈപൂയം ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചാമക്കാല സ്വദേശിയായ ആൾ പിടിയിൽ. ചാമക്കാല പള്ളിപറമ്പിൽ ഷാബിത്ത് (34) നെയാണ് കയ്പമംഗലം പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. ഫെബ്രുവരി 13 ന് ആയിരുന്നു അക്രമ സംഭവം ഉണ്ടായത്.

കാവടിയാട്ടം കഴിഞ്ഞ് പുലർച്ചെ രണ്ടരയോടെ ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്ന കണ്ണംപിള്ളിപ്പുറം സ്വദേശിയായ സായൂജിനെയാണ് ഇയാൾ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ചും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കയ്പമംഗലം ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്.ഐ. സൂരജ്, ഹരിഹരൻ, സുനിൽകുമാർ, ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്.

ഷാബിത്തിന്റെ പേരിൽ, മതിലകം, വലപ്പാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രക്കേസും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് കേസും, അഞ്ച് അടിപിടിക്കേസും, കഞ്ചാവ് കൈവശം വച്ചതിന് ഒരു കേസും ഉൾപ്പെടെ 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു

Related posts

കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞു: നൂറോളം കടലാമക്കുഞ്ഞുങ്ങൾ.

murali

അടുത്ത തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.

murali

പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം-ജില്ല കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തി.

murali
error: Content is protected !!