NCT
KeralaNewsThrissur News

“ഓപ്പറേഷന് കാപ്പ” : വടിവാൾ വിപിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വടിവാൾ വിപിൻ എന്നറിയപ്പെടുന്ന പുല്ലൂർ തുറവങ്കാട് സ്വദേശി ഇളമ്പലകാട്ട് വീട്ടില്‍ വിപിൻ 46 വയസ്സ് എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വടിവാൾ വിപിൻ എന്ന് വിളിക്കുന്ന വിപിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2003 ൽ 2 അടിപിടി കേസും 2006, 2014 എന്നീ വർഷങ്ങളിൽ ഓരോ അടിപിടി കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2009,2013,2016,2021,2024 എന്നീ വർഷങ്ങളിലും കാട്ടൂർ പോലിസ് സ്റ്റേഷനിൽ 2004 ലും തൃശ്ശൂർ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ 2006 ലും ഓരോ വധശ്രമ കേസുകളും

ആളൂർ പോലീസ് സ്റ്റേഷനിൽ തോക്ക് ഉപയോഗിച്ചുള്ള ഒരു വധശ്രമ കേസും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2003 ൽ ഒരു കൊലപാതക കേസും 2006 ൽ ഒരു റോബറി കേസും രണ്ട് അടിപിടി കേസുകളും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2007 ൽ ഒരു റോബറി കേസും ഒരു തട്ടിപ്പു് കേസും 2024 ൽ ഒരു കഞ്ചാവു കേസും,

ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു റോബറി കേസും ഒല്ലൂർ പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു റോബറി കേസും ചാവക്കാട് പോലീസ് സ്റ്റേഷനിൽ 2009 ൽ ഒരു അടിപിടികേസും വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2006 ൽ ഒരു എക്സ്പ്ലോസിവ് കേസും അടക്കം 25 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വിപിനെ കാപ്പ ചുമത്തുന്നതിൽ ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ 45 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമളള നടപടികൾ സ്വീകരിച്ചും 16 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Related posts

ആറാട്ടുപുഴയിൽ അനധികൃത മദ്യ വിൽപ്പന; 1 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 19 കുപ്പി ബിയർ എന്നിവയുമായി പ്രതി അറസ്റ്റിൽ.

murali

മൂന്ന് വയസുകാരി ദുബൈയില്‍ ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു

murali

ചേർപ്പിൽ ഓട്ടോറിക്ഷക്ക് തീ പിടിച്ചു; ഒഴിവായാത് വന്‍ദുരന്തം.

murali
error: Content is protected !!