കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷിനെ ആദരിച്ചു.
ടീച്ചർ വിവിധ മേഖലകളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിനാണ് അംഗീകാരം ലഭിച്ചത് തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ ശ്രീമതി എം എൽ റോസി ആദരിച്ചു.
ചടങ്ങിൽ ചടങ്ങിൽ ജില്ല വനിതശിശു വികസന ഓഫീസർ മീര.പി. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറീന ഇഗ്നേഷ്യസ്. ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സുബൈദ എ പി. വനിത സംരക്ഷണ ഓഫീസർ മായ എസ് പണിക്കർ. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശരണ്യ സി ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
