ചേറ്റുവ : തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് കോസ്റ്റൽ പോലീസ് സംയുക്ത സംഘം. അതീതീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള കുട്ടത്തോടെ മത്സ്യങ്ങളെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യ സമ്പത്ത് കുറയാനിടയാക്കും.
ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റൽ എസ്. എച്ച്.ഒ ഫർഷാദിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിൽ ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന
തൃശ്ശൂർ ജില്ലയിൽ വാടനപ്പിള്ളി തൃത്തല്ലൂർ സ്വദേശി കരീപ്പാടത്ത് വീട്ടിൽ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവൻ , തൃശൂർ ജില്ലയിൽഏങ്ങണ്ടിയൂർ സ്വദേശി പുതുവീട്ടിൽ നസീറിന്റെ ക്യാരിയർ യാനവുമടക്കം 2 യാനങ്ങൾ ആണ് പിടിച്ചെടുത്തത്. മുതലപ്പൊഴി ഭാഗത്ത് നിന്നുള്ള വരാണ് സൂര്യദേവൻ വള്ളത്തിലെ തൊഴിലാളികൾ.വള്ളങ്ങൾ അടുപ്പിച്ചിട്ടശേഷം വളരെ കൂടുതൽ പ്രകാശമുള്ള വിളക്കുകൾ വെള്ളത്തിലേക്ക് പ്രകാശം പതിക്കുന്ന രീതിയിൽ സ്ഥാപിക്കും. പ്രകാശം കണ്ട് കൂട്ടത്തോടെ മത്സ്യങ്ങൾ എത്തുമ്പോൾ കോരിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്.
ഇത്തരം മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനെതിരെ പരമ്പരാഗത യാനങ്ങളിലിലെ തൊഴിലാളികളും ലൈറ്റ് ഫിഷിങ്ങ് നടത്തുന്നവരും തമ്മിൽ കടലിൽ സംഘർഷാവസ്ഥ ഉണ്ടാകനുള്ള സാധ്യതയുള്ളതായി രഹസ്യ വിവിരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
കടലിൽ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. 12 വാട്സിന് താഴെ വെളിച്ചസംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 4636 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്.
പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം ല്കിയിരുന്നു. ത്രിശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് ചേറ്റുവ ഭാഗത്ത് നിന്ന് വന്ന യാനങ്ങളാണ് രാത്രിയില്‍ നിരോധിത മത്സ്യബന്ധന രീതിയായ ഹൈ വോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് ആഴക്കടലിൽ അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം നടത്തിയിരുന്നത്.
പരിശോധനയില്‍ അതീവതീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ യാനങ്ങളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽ.ഇ.ഡി ലൈറ്റുകൾ ,ഹൈമാസ്റ്റ് ലൈറ്റുകൾ,എന്നിവ പിടിച്ചെടുത്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷൻ ആക്ട്) പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 9700/-(ഒൻപതിനായരത്തി എഴുന്നൂറ് രുപ)സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് സൂര്യദേവൻ യാനത്തിന് പിഴയായി 300000/-രൂപയും, അനധികൃത മത്സ്യബന്ധനത്തിനും പിഴ ചുമത്തി ആകെ 30 9700/-(മൂന്ന് ലക്ഷത്തി ഒൻപതിനായിരത്തി എഴുന്നുറ് രുപ )ട്രഷറിയിൽ ഒടുക്കി.
പ്രത്യേക പരിശോധന സംഘത്തിൽ ചാവക്കാട് ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ രേഷ്മ,മെക്കാനിക് ജ യചന്ദ്രൻ ,മുനക്കകടവ് കോസ്റ്റൽ പോലീസ് എസ്. ഐ മരായ സുമേഷ് ലാൽ, ലോഫിരാജ് , സി.പി.ഒ മാരായ നിധിൻ, അനുപ് , ബൈജു, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ ഷിനിൽകുമാർ ഇ ആർ,പ്രശാന്ത് കുമാർ വി.എൻ ,ഷൈബു വി.എം എന്നിവര്‍ നേതൃത്വം നല്കി. സീറെസ്ക്യൂ ഗാർഡ്മാരായ പ്രസാദ് ,സിജീഷ്,ഷെഫീക്ക്, സ്രാങ്ക് വിനോദ്, സുജിത്ത്, ഡ്രൈവർ അഷറഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾമജീദ് പോത്തനൂരാൻ അറിയിച്ചു.
