കയ്പമംഗലം : വഴിയമ്പലത്ത് നിന്നും 58 കാരിയെ കാണാനില്ലെന്ന് പരാതി. കണ്ണൂക്കാരൻ വീട്ടിൽ റഹീമയെയാണ് ഞായറാഴ്ച( മാർച്ച് 16 ) വൈകീട്ട് 3 മുതൽ കാണാതായത്. സംസാര ശേഷിയില്ലാത്ത ഇവർ കാണാതാകുമ്പോൾ പർദ്ദയാണ് ധരിച്ചിട്ടുള്ളത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8943838457 എന്ന നമ്പറിലോ ബന്ധപ്പെടണം.
