NCT
KeralaNewsThrissur News

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം.

തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൂരം പ്രദർശനത്തിന് ഇന്ന് തുടക്കം. പ്രദർശനം കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി കെ. രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആർ ബിന്ദു, എംഎൽഎ പി ബാലചന്ദ്രൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഇത്തവണ മേയ് ആറിനാണ് തൃശ്ശൂർ പൂരം.
മേയ് അവസാനംവരെ പ്രദർശനം തുടരും. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ പൂരം നടത്തിപ്പിനുള്ള രണ്ടരക്കോടയോളം രൂപയുടെ നല്ലൊരു വിഹിതവും പ്രദർശനത്തിലൂടെയാണ് സമാഹരിക്കുന്നത്. ഈ വർഷം 180ലേറെ സ്റ്റാളുകളും ഏഴുപതിലേറെ പവലിയനുകളുമുണ്ടാകും. ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള പൊലീസ്, എക്‌സൈസ്, എൻ.സി.സി, ഹോമിയോ വകുപ്പ് തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പവലിയനുകളുണ്ടാകും കൂടാതെ
പ്രതിരോധന മന്ത്രാലയത്തിന്റെ സ്റ്റാളും ഉണ്ടാകും. റോബോട്ടിക്‌സ് എനിമൽസിന്റെ പ്രദർശനവും സൂപ്പർ റിയാലിറ്റി 5ഡി ഡോം തിയറ്ററും ഇക്കുറി പൂരം പ്രദർശനത്തിന്റെ ആകർഷണമാകും. ദിനംപ്രതി വൈകിട്ട് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. സാധാരണ ദിനങ്ങളിൽ 40 രൂപയും പൂരം നാളിലും തലേന്നും പിറ്റേന്നും 50 രൂപയുമാണ് പ്രവേശന ടിക്കറ്റ് വില

Related posts

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു.

murali

പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധ നിരവധി പേർ ആശുപത്രിയിൽ..

murali

‘കോഴ ആരോപണം’; തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി.

murali
error: Content is protected !!