NCT
KeralaNewsThrissur News

എടമുട്ടം കഴിമ്പ്രത്ത് വൻ സ്പിരിറ്റ് വേട്ട : 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ഒരാൾ അറസ്റ്റിൽ.

വലപ്പാട് : എടമുട്ടം കഴിമ്പ്രത്ത് വൻ സ്പിരിറ്റ് വേട്ട. കഴിമ്പ്രത്തെ വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സ്പിരിറ്റ് എത്തിച്ച പാലക്കാട്‌ സ്വദേശി വെണ്ണക്കര മേലാമുറി പാളയം വീട്ടിൽ പരശുരാമനെ (42) എക്സൈസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ വാടാനപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അഞ്ച് കന്നാസ് സ്പിരിറ്റുമായി പരശുരാമനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഴിമ്പ്രത്ത് ഗോഡൗൺ ഉണ്ടെന്ന സൂചന ലഭിച്ചത്.

കഴിമ്പ്രം സ്കൂളിന് കിഴക്ക് തളിക്കുളം സ്വദേശി വാടകയ്ക്കെടുത്ത കെട്ടിടത്തിൽനിന്ന് 33 ലിറ്റർ വീതമുള്ള 197 കന്നാസ് സ്പിരിറ്റും പുറത്ത് നിർത്തിയിട്ടിരുന്ന മിനി ടെമ്പോയിൽനിന്ന് നാല് കന്നാസ് സ്പിരിറ്റുമാണ് കണ്ടെടുത്തത്. കെട്ടിടം സ്പിരിറ്റ് ഗോഡൗണായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

കുറച്ച് ദിവസമായി ചെന്ത്രാപ്പിന്നിയിലെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്‌. സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. മൈദയും വൈക്കോലും കൊണ്ടു വന്നിരുന്നതിന്റെ മറവിലാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്.

Related posts

തിരൂർ പുതിയങ്ങാടിയിൽ പള്ളി നേർച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആൾ മരിച്ചു.

murali

ബാർജ്ജ് ഒഴുകി പെരിഞ്ഞനം ആറാട്ടുകടവിലെത്തി.

murali

5 ഗ്ലോബൽ സർവീസ് പദ്ധതി: പ്രൊജക്റ്റ്‌ വസ്തുക്കൾ കൈമാറി

murali
error: Content is protected !!