NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ലോറിയും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

പെരിഞ്ഞനം ബീച്ച് റോഡിൽ വാഹനാപകടം, ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ (74) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെ പെരിഞ്ഞനം പഞ്ചാരവളവ് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

murali

ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം.

murali

ഗുരുവായൂരിൽ ഇന്ന് മുതൽ ക്ഷേത്രനട നേരത്തേ അടയ്ക്കും.

murali
error: Content is protected !!