തൃപ്രയാർ : മാലിന്യ മുക്ത നവകേരളത്തിനായി പൊതുഇടങ്ങൾ ശുചീകരിക്കണമെന്ന CPIM സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം പതിനായിരക്കണക്കിന് ഭക്തർ നിത്യേന സന്ദർശനം നടത്തുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്ര പരിസരം സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ആറാട്ടുപുഴ പൂരം പ്രമാണിച്ച് തൃപ്രയാർ തേവരുടെ പുറപ്പാടിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാർട്ടി നേതൃത്വം നൽകി ക്ഷേത്ര പരിസരം വൃത്തിയാക്കിയത് ഭക്തർക്കിടയിൽ മതിപ്പുളവാക്കി. വ്യത്യസ്ഥ ജാതി മത വിഭാഗത്തിൽ പെട്ടവർ ഒന്നിച്ച് ക്ഷേത്ര പരിസരം ശുചീകരിക്കുന്നത് കണ്ടപ്പോൾ നാട്ടുകാരും ഒപ്പം ചേർന്നു.
ശുചീകരണ പ്രവർത്തനങ്ങൾ നാട്ടിക ഏരിയ സെക്രട്ടറി സ: എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സ:കെ.എ.വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ പി.എം അഹമ്മദ്, അഡ്വ. വി.കെ. ജ്യോതി പ്രകാശ് , കെ.ആർ സീത, കെ.സി. പ്രസാദ്, മഞ്ജുള അരുണൻ , എം.ആർ ദിനേശൻ, കെ.ബി.ഹംസ എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ ലോക്കൽ സെക്രട്ടറിമാർ , കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.ഐ. സജിത, ശാന്തി ഭാസി എന്നിവർ നേതൃത്വം നൽകി.
