തൃശൂർ : ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ മരവടികൊണ്ട് തല്ലിയത്. ഇന്നലെ രാത്രി നടന്ന മർദ്ദനം നാട്ടുകാർ പോലീസിൽ അറിയിച്ചത് ഇന്ന് രാവിലെ.
പോലീസ് ശാന്തയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചു. രണ്ടുകൊല്ലം മുൻപ് സഹോദരനെ കൊന്ന കേസിലെ പ്രതിയാണ് സുരേഷ്.
